Erachikolappathakam | ഇറച്ചികൊലപാതകം
Sunu S Thankamma | സുനു എസ് തങ്കമ്മ
Erachikolappathakam | ഇറച്ചികൊലപാതകം by Sunu S Thankamma - Kozhikode : Mathrubhumi Books, 2025. - 103p.
ഭീതിയുടെയും ഉദ്വേഗത്തിന്റെയും ഒരനുഭവം പകരുക എന്നതാണ് ഭീതികഥയുടെ മര്‍മ്മം. മറിച്ച്, പരിഹാരങ്ങള്‍ നല്‍കുകയല്ല. ഇനി പരിഹാരങ്ങളിലാണ് നിങ്ങളുടെ വായന പൂര്‍ണ്ണത തേടുന്നതെങ്കില്‍ വീണ്ടും ദുരൂഹതകളുടെ ആ ഗൃഹത്തിലേക്ക് താക്കോല്‍ക്കൂട്ടവുമായി ഒരു പുനര്‍വായനയ്ക്ക് നിങ്ങള്‍ക്കു പ്രവേശിക്കാം. ഇങ്ങനെയുള്ള സാദ്ധ്യതകള്‍ നല്‍കുന്നതത്രേ ഒരു നല്ല ഭീതികഥ. അജ്ഞാത ബൈക്കിന്റെ ശബ്ദരഹസ്യമറിയാന്‍ പതുങ്ങിയിരിക്കുന്ന കൂട്ടുകാരുടെ സമീപം നില്‍ക്കുമ്പോള്‍ അതു നിങ്ങള്‍ തിരിച്ചറിയും. ഹൈറേഞ്ചിന്റെ വളവും തിരിവും പോലെ മനസ്സിനെ ട്വിസ്റ്റ് ചെയ്യുന്ന കഥാഗതികള്‍, നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഒരു അത്യാഹിതം അടിവയറ്റില്‍ ഉയര്‍ത്തുന്ന തീപോലുള്ള അനുഭവം പകരുന്ന കഥകള്‍. ഭാഷ വളരെ ശ്രദ്ധാപൂര്‍വ്വം ഉപയോഗിക്കപ്പെടുന്നു. ജനപ്രിയഭീതിസാഹിത്യം വായനക്കാരെ ശീലിപ്പിച്ചതുപോലെ ഭീതിജനകമായ കാഴ്ചയുടെ വിവരണം നടത്തുകയല്ല കഥാകാരന്‍. മറിച്ച് സൂചനകളിലൂടെയും പറഞ്ഞതിലും പറയാതെ വിട്ടതിലൂടെയുമാണ് സുനുവിന്റെ കഥകള്‍ ഭീതി ജനിപ്പിക്കുന്നത്.
– മരിയ റോസ്
വേട്ടവണ്ടി, മാലതി, പുഴമീന്‍, മാര്‍ച്ചിന്റെ പിറ്റേന്ന്, പട്ടര്പറമ്പ് തുടങ്ങി പ്രകൃതിയുടെ ദുരൂഹതകളിലൂടെയും സാധാരണക്കാരായ മനുഷ്യരിലൂടെയും സൃഷ്ടിച്ചെടുത്തിരിക്കുന്ന എട്ടു ഭീതികഥകള്‍.
9789359623580
Stories
863.1 / SUN/E