OPACHEADER

Urban Vetta | അർബൻ വേട്ട

Sajikumar, A | സജികുമാർ , എ

Urban Vetta | അർബൻ വേട്ട by A Sajikumar - 2nd. - Kozhikode ; Mathrubhumi Books, 2025. - 112p.

രസകരമായി വായിച്ചുപോകുമ്പോള്‍ അപ്രതീക്ഷിതമായി ഒരു ട്വിസ്റ്റ്, അതുവരെയില്ലാത്ത ഒരു കഥാപാത്രം കഥയിലേക്ക് കടന്നുവരുന്നു, നാം കഥയുടെ രസം എന്തെന്നറിഞ്ഞ് ത്രസിക്കുന്നു. സരസമാണ് സജികുമാറിന്റെ ഭാഷ. ഓരോ വാക്കും ഉദ്ഭവിക്കുന്നത് വലിയ ആഴത്തില്‍നിന്നാണ്. ഈ കഥകള്‍ വെറുതേ രസിപ്പിച്ച് പോവുക മാത്രമല്ല, വായിച്ചുതീരുമ്പോള്‍ കണ്ണടച്ചിരുന്ന് ചിന്തിക്കാന്‍കൂടി പ്രേരിപ്പിക്കുന്നുണ്ട്. ജീവിതത്തെ ആഴത്തിലറിയുകയും മാറിനിന്ന് നോക്കുകയും ചെയ്ത ഒരാള്‍ക്കുമാത്രം സാദ്ധ്യമായ കഥകള്‍.
-വി. ഷിനിലാല്‍

ഇന്നിനെ മുന്നില്‍നിര്‍ത്തി അതിനുള്ളില്‍ നില്‍ക്കുന്ന മനുഷ്യരെ ഉള്‍പ്പെടുത്തി കാലത്തിന്റെ ആഴത്തെ സജികുമാര്‍ കഥകളിലൂടെ അടയാളപ്പെടുത്തുന്നു. ഇതിലെ കഥാപാത്രങ്ങളെയോ കഥാസന്ദര്‍ഭങ്ങളെയോ കഥാലോകത്തെയോ അന്വേഷിച്ച് മറ്റൊരിടത്തേക്ക് നമുക്ക് പോകേണ്ടിവരുന്നില്ല, നമ്മുടെ മുന്നില്‍ത്തന്നെയുള്ള കാര്യങ്ങളാണ് ഇവയ്ക്കുള്ളില്‍. അങ്ങനെയുള്ള എഴുത്തുകാരുടെ കണ്ണില്‍ മാത്രമേ ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചില കാര്യങ്ങള്‍ തെളിഞ്ഞുവരികയുള്ളൂ.
-തനൂജ ഭട്ടതിരി

ആധുനിക കാലത്തിന്റെ ബഹളങ്ങള്‍ക്കിടയിലും പ്രാകൃതവാസനകളാല്‍ നിയന്ത്രിക്കപ്പെടുന്ന മനുഷ്യജന്മങ്ങളെക്കുറിച്ചുള്ള കഥകള്‍

9789359627625


Stories

863.1 / SAJ/A

Library Hours

  • Circulation Hours- Mon -Sat; - 9:00 AM to 7:00 PM (Sunday Holiday), Second Saturday 10:00 AM to 5:00 PM

  • Reference & Study Room Mon -Sat  - 9:00 AM to 6:50 PM (Second Saturday & Sunday-Holiday)
web counter