Oru Desham Pala Bhookhandangal | by V S Sanoj
Material type:
- 9789357327817
- 914.404 SAN/O
വിഭിന്ന മനുഷ്യലോകം കണ്ട് രാജ്യത്തെ ഹിന്ദി ഹൃദയഭൂമിയിലൂടെയും വടക്കുകിഴക്കൻ മേഖലകളിലൂടെയും ഒരു പത്രപ്രവർത്തകൻ 14 വർഷങ്ങൾക്കിടെ നടത്തിയ യാത്രയാണിത്. ഓരോ മനുഷ്യനും ഓരോ ദ്വീപാണെന്ന് പറയുംപോലെ ഓരോ പ്രദേശവും ഓരോ ഭൂഖണ്ഡങ്ങളാകുന്ന അനുഭവങ്ങളിലൂടെയുള്ള കടന്നുപോക്ക്. വടക്കേയിന്ത്യൻ ഗ്രാമങ്ങളും തെരുവുകളും റിപ്പോർട്ടിങ് അനുഭവങ്ങളും എല്ലാം ചേർന്ന ഒരു കൊളാഷ്. തിരക്കൊന്നുമില്ലാതെ വളരെ അനായാസമായാണ് സനോജ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്. പത്രപ്രവർത്തനത്തിൽ പ്രയാസമുള്ള ക്രാഫ്റ്റാണിത്. പ്രഖ്യാപനങ്ങളോ മുൻവിധിയോ കൂടാതെ തെളിമയോടെ വാചകമെഴുതാൻ ശീലിച്ച ഒരു റിപ്പോർട്ടറുടെ ശൈലിയുണ്ട് എഴുത്തിൽ. നഗരത്തെക്കുറിച്ച് വിവരിക്കുന്ന ഭാഗങ്ങൾ അതിമനോഹരമാണ്. നിർമമമായ പത്രപ്രവർത്തനത്തിന്റെ മറ്റൊരു ഉദാഹരണം...
There are no comments on this title.