TY - BOOK AU - Hemachandran, A | ഹേമചന്ദ്രന്‍, എ TI - Neethi Evide ? | നീതി എവിടെ ? : : Ullil Thattidya Police Anubhavangal | ഉള്ളിൽ തട്ടിയ പോലീസ് അനുഭവങ്ങൾ U1 - 923.632 PY - 2023/// CY - Kottayam : PB - DC Books KW - Memoir N1 - മുപ്പത്തിനാലു വർഷം നീണ്ട സർവ്വീസ് ജീവിതകാലത്തെ കോളിളക്കമുണ്ടാക്കിയ സംഭവങ്ങൾക്കൊപ്പം ഹൃദയത്തെ സ്പർശിച്ച മാനുഷികാനുഭവങ്ങളും പങ്കുവയ്ക്കുന്ന മുൻ ഡി ജി പിയുടെ ഓർമ്മകൾ. മാധ്യമശ്രദ്ധ നേടിയ സംഭവങ്ങൾക്കപ്പുറം നീതി തേടി പരക്കം പായുന്ന പാവം മനുഷ്യരും ഭീകരൻ,ഗുണ്ട, വേശ്യ. ഇര, വേട്ടക്കാരൻ എന്നിങ്ങനെ ചില ലേബലുകളിൽപെട്ട് ദുസ്സഹജീവിതം നയിക്കുന്ന സഹജീവികളും ഈ ഓർമ്മകളിലുണ്ട്. അധികാരത്തിന്റെ ശരിയായ പ്രയോഗം പോലീസ് ജീവിതത്തിൽ വലിയ വെല്ലുവിളിയായിരുന്നുവെന്ന് ഈ പുസ്തകത്തിൽ ഏറ്റുപറഞ്ഞുകൊണ്ട് രാഷ്ട്രീയാധികാര ബലതന്ത്രങ്ങൾ നീതിനിർവഹണത്തെ സ്വാധീനിക്കുന്നതെങ്ങനെയെന്ന് വിശദീകരിക്കുന്നു. മിസ്റ്റർ ഹേമചന്ദ്രൻ ഇതിൽ എന്തിന് ഇടപെടുന്നു? എന്ന ചോദ്യത്തെ വിരുദ്ധധ്രുവങ്ങളിലുള്ള മന്ത്രിമാരിൽനിന്ന് അഭിമുഖീകരിച്ചിട്ടുണ്ടെന്ന് ഗ്രന്ഥകാരൻ തുറന്നെഴുതുന്നു. അധികാരത്തിന്റെ ഇടനാഴിയിലെ ഇരുളും വെളിച്ചവും വെളിവാകുന്നുണ്ട് ഈ പുസ്തകത്തിലൂടെ. വിഴിഞ്ഞം വെടിവയ്പ്, മദനിയുടെ അറസ്റ്റ്, സോളാർ കേസ്, കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ തുടങ്ങി കേരളം ചർച്ചചെയ്യുകയും തന്റെ ജീവിതത്തിന്റെ ഭാഗമാവുകയും ചെയ്ത സുപ്രധാന സംഭവങ്ങളെ മുൻ ഡി ജി പി ഓർക്കുന്നു ER -